നവിമുംബൈ : ഐരോളി അയ്യപ്പസേവാസമിതിയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ഒക്ടോബർ 11-ന് രാവിലെ 11 മണിക്ക് അയ്യപ്പക്ഷേത്ര ഹാളിൽ നടന്നു. 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചടങ്ങിൽ തിരഞ്ഞെടുത്തു.
ബി.ഡി. ഷാജിയാണ് പുതിയ പ്രസിഡന്റ്. സി.കെ. കുമാർ, പ്രദീപ് കുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.എ. മനോജ് കുമാറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ്. സജീന്ദ്രൻ പിള്ള, കെ.എസ്. ഷണ്മുഖൻ എന്നിവരാണ് സെക്രട്ടറിമാർ. എസ്. ജയചന്ദ്രൻ പിള്ള (ട്രഷറർ), സുകുമാരൻ നായർ കെ.പി. (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ചന്ദ്രശേഖരൻ നായർ, ഇ.എം. മുരളീധരൻ, എ.പി. മജീന്ദ്രൻ, സുനിൽ പി.പി., വേണുകുട്ടൻ നായർ, വിനോദ് റ്റി., സുജിത് എം. പിള്ള, അഭിലാഷ് കൃഷ്ണൻ, രാജഗോപാലൻ ശശി, ആർ. നായർ, പി.ആർ. ഗോപാലകൃഷ്ണൻ നായർ, സുരേഷ് ബാബു എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.