ന്യൂക്ലിയർ മെഡിസിൻ: കല്യാൺ സാംസ്കാരിക വേദി ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു

by WhatsUp Mumbai

താനെ : ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുന്നതിനായി കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 18-ന് വൈകീട്ട് 4.30-ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി.

സെമിനാറിൽ എഴുത്തുകാരനും ശാസ്ത്ര ലേഖകനും ബിഎആർസി ഉദ്യോഗസ്ഥനുമായ ശ്രീപ്രസാദ് വടക്കേപ്പാട്ട് പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിലും ചോദ്യോത്തര പരിപാടിയിലും ബിഎആർസി ഉദ്യോഗസ്ഥരായ ഡോ. മാധവ് ബി. മല്യ, ബിജു ചിറയിൽ എന്നിവരും പങ്കെടുക്കും.

ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ സെമിനാറിൽ സംബന്ധിക്കും.

You may also like