വ്യാജ ആധാറും വോട്ടർ ഐഡിയും ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട്; അഫ്ഗാൻ പൗരന്മാർ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

by WhatsUp Mumbai

മുംബൈ : വ്യാജ രേഖകൾ നിർമ്മിച്ച് ഇന്ത്യൻ പാസ്‌പോർട്ട് കൈക്കലാക്കിയ ആറ് അഫ്ഗാൻ പൗരന്മാരെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സഹാർ പോലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ്, മെഡിക്കൽ വിസകളിൽ ഇന്ത്യയിലെത്തിയ ഇവർ വിസാ കാലാവധി കഴിഞ്ഞിട്ടും വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് രാജ്യത്ത് തുടരുകയായിരുന്നു.

നിയാസ് ഖാൻ, ഗുൽ ഷിറുല്ല, ഹംദുള്ള ഹാജി ലാഹോർ, ഷേർബത് ഖാൻ, സുജൻ ഖാൻ, അംജദ് ഖാൻ എന്നിവരാണ് പിടിയിലായത്. വ്യാജ ജനന സർട്ടിഫിക്കറ്റുകളും ആധാർ കാർഡുകളും വോട്ടർ ഐഡികളും ഉപയോഗിച്ചാണ് ഇവർ പാസ്‌പോർട്ടുകൾ സംഘടിപ്പിച്ചത്. ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. സംഭവത്തിൽ സഹാർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like