161
മുംബൈ : ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പൊന്നോണ തരംഗിണി’ സംഗീത-നൃത്ത സന്ധ്യ സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ മാരോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. മുംബൈയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഗായകരുടെയും കലാകാരന്മാരുടെയും നൃത്ത-സംഗീത പരിപാടികളാണ് അരങ്ങേറുന്നത്.
കഴിഞ്ഞ 25 വർഷമായി മുംബൈയിലെ നിരവധി പ്രതിഭാധനരായ ഗായകർക്ക് വേദിയൊരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സംഘടനയാണ് രാഗലയ.
മാരോൾ ഭവാനി നഗറിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും വിവരങ്ങൾക്കും 7045790857 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. പരിപാടിക്കുശേഷം അത്താഴവും ഉണ്ടായിരിക്കും.