എസ്സെൻസ് ഗ്ലോബൽ ‘ലിറ്റ്മസ് 26’ ഒക്ടോബർ 20-ന് നിശാഗന്ധിയിൽ; മഹാരാഷ്ട്ര ടീമും പങ്കാളികളാകും

by WhatsUp Mumbai

തിരുവനന്തപുരം: എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വതന്ത്രചിന്തകരുടെ ഏഴാമത് മഹാസമ്മേളനം ‘ലിറ്റ്മസ് 26’ (LITMUS’26) ഒക്ടോബർ 20 ചൊവ്വാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഇത്തവണത്തെ മഹാസംഗമത്തിൽ മഹാരാഷ്ട്ര ടീമും പങ്കെടുക്കുന്നുണ്ട്.

ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്നതിൽ പ്രാദേശിക തലം മുതൽ പ്രവർത്തിക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പ്രസക്ത വിഷയങ്ങളിലെ സംവാദങ്ങളും വിവിധ പുരസ്കാര വിതരണവും ഉൾപ്പെടെ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നിശാഗന്ധിയിൽ അരങ്ങേറും.

നാനാഭാഗങ്ങളിൽ നിന്നുള്ള സ്വതന്ത്രചിന്തകരെയും ശാസ്ത്രപ്രചാരകരെയും അണിനിരത്തിക്കൊണ്ട് നടത്തുന്ന ഈ സംഗമത്തിൽ പങ്കാളികളാകാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മഹാരാഷ്ട്ര ടീം അറിയിച്ചു.

You may also like