കേരളത്തിൽ നിന്നുള്ള രോഗികൾക്ക് സഹായഹസ്തവുമായി എഐകെഎംസിസി; ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി സജീവമാകുന്നു

by admin

മുംബൈ: എഐകെഎംസിസി (AIKMCC) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി (GMBCH)-യുടെ പ്രവർത്തനങ്ങൾക്കായി ബാന്ദ്രയിൽ സേവന ഓഫീസ് സജീവമായി. കേരളത്തിൽനിന്ന് കാൻസർ ചികിത്സയ്ക്കും മറ്റ് ചികിത്സാ ആവശ്യങ്ങൾക്കുമായി മുംബൈയിലെത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം AIKMCC നാഷണൽ ട്രഷറർ കെ.എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. GMBCH ജനറൽ സെക്രട്ടറി വി.കെ. സൈനുദ്ദീൻ സ്വാഗതം ആശംസിച്ചു.

AIKMCC ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, ട്രഷറർ പി.എം. ഇഖ്ബാൽ, വൈസ് പ്രസിഡന്റ് എം.എ. ഖാലിദ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, റായ്ഗഡ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഉളുവാർ, മുംബൈ സബർബൻ ജില്ലാ പ്രസിഡന്റ് എ.ആർ. ഫിറോസ്, ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ, ബോംബെ കേരള മുസ്ലിം ജമാഅത്ത് വൈസ് ചീഫ് പാട്രൺ സുലൈമാൻ മർച്ചന്റ്, വർക്കിംഗ് കമ്മിറ്റി അംഗം സി.എച്ച്. അബ്ദുള്ള, മുംബൈ ജില്ലാ ട്രഷറർ പി.കെ.സി. ഉമ്മർ, സെക്രട്ടറി ഷൗക്കത്ത് വാടാള, ദാദർ ഏരിയ ജനറൽ സെക്രട്ടറി അഷ്റഫ് ബദ്രിയ, ഡോംഗ്രി ഏരിയ പ്രസിഡന്റ് ഹനീഫ, ജനറൽ സെക്രട്ടറി അസിം മൗലവി, റസാഖ് വയനാട്, റാഷിദ് പി.സി., കുട്ടി മാഹിൻ എന്നിവർ സംസാരിച്ചു.

ചികിത്സയ്ക്കായി മുംബൈയിലെത്തുന്ന മലയാളികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിലൂടെ മാനുഷിക സേവനരംഗത്ത് കൂടുതൽ സജീവമായി ഇടപെടാനാണ് GMBCH ലക്ഷ്യമിടുന്നത്. AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mobile Number
8928993515

Landline Number
022 3160 2303

You may also like