കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരം കവരുന്നു: ബോംബെ ഹൈക്കോടതിയിൽ ഹർജിയുമായി മഹാരാഷ്ട്ര

by WhatsUp Mumbai

മുംബൈ: കേന്ദ്ര ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപ്പിലാക്കുന്ന ചട്ടങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളെ ഹനിക്കുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന രീതിയിൽ കേന്ദ്രം സമാന്തരമായ ഒരു നടപ്പാക്കൽ സംവിധാനം (parallel enforcement regime) ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ചിരിക്കുകയാണ് എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ പ്രധാന ആക്ഷേപം.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദത്തിനായി നവംബർ 26-ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.

You may also like