193
നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
അക്ഷരസന്ധ്യ ഒക്ടോബർ 25 ന് നടക്കും.
പ്രശസ്ത തുർക്കി എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ ഓർഹൻ പാമുക്കിന്റെ ‘പ്ലേഗിന്റെ രാത്രികൾ’ എന്ന പുസ്തകമാണ് അക്ഷര സന്ധ്യയിൽ ചർച്ച ചെയ്യുന്നത്.
പത്രപ്രവർത്തകനായ സിബി സത്യൻ പുസ്തക പരിചയം നടത്തും.ചർച്ചയുടെ ഉദ്ഘാടനം പി.എസ്. സുമേഷ് നിർവഹിക്കും.
വൈകീട്ട് 6 മണിക്ക് ന്യൂ ബോംബെ കേരളീയ സമാജത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.