മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വധശ്രമം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഗാംഗ് ഏറ്റെടുത്തു

by WhatsUp Mumbai

മുംബൈ : മുംബൈയിലെ ജുഹുവിൽ ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വധശ്രമം. ബൈക്കിലെത്തിയ മൂന്ന് അക്രമികൾ നടനും ഡ്രൈവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ടൈഗർ ഷ്രോഫ് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എങ്കിലും സംഭവത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി ജുഹുവിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിവെയ്പ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് ഗാംഗ് ഏറ്റെടുത്തു. സംഭവത്തിന് പിന്നാലെ ഗാംഗുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഭീഷണികളുടെ പശ്ചാത്തലത്തിൽ ഈ ആക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്.

സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈ പോലീസ് കമ്മീഷണറുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എത്രയും പെട്ടെന്ന് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിൽ വൻ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

You may also like