തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത കിസാൻ മോർച്ച: ഒക്ടോബർ 23-ന് ഡൽഹിയിലേക്ക് പടുകൂറ്റൻ കർഷക മാർച്ച്

by WhatsUp Mumbai

മുംബൈ: ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധത്തിനും ഡൽഹി മാർച്ചിനും ആഹ്വാനം ചെയ്തു. ഹരിയാനയിലെ കർണാലിൽ ചേർന്ന നിർണായക യോഗത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്.

ഒക്ടോബർ 23-ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും അധികാരികൾക്ക് നിവേദനം സമർപ്പിക്കുകയും ചെയ്യുമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഈ സമരം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും (സി.ഇ.സി) വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്‌ക്കെതിരെയും (എസ്.ഐ.ആർ) ഒക്ടോബർ 23-ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തും. വിവിധ കർഷക സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന മാർച്ചിൽ കമ്മീഷന്റെ നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് കർഷകർ ഡൽഹിയിലെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

You may also like