166
മുംബൈ: ബോംബെ കേരളീയ സമാജം വർഷം തോറും നടത്തിവരാറുള്ള വിദ്യാരംഭവും എഴുത്തിനിരുത്തും ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ കേരളഭവനത്തിൽ നടക്കും. രാവിലെ 9 മണിക്ക് പൂജയോടെ ആരംഭിക്കുന്ന ചടങ്ങിൽ കുട്ടികളെ എഴുത്തിന് ഇരുത്തും. ദീപാലംകൃതമായ അന്തരീക്ഷത്തിൽ ലളിതാ സഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.
വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം സമാജം പുതുതായി ആരംഭിക്കുന്ന അലോപ്പതി സെന്ററിന്റെ ഉദ്ഘാടനം നടക്കും. വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ഓ.പി.ഡി വിഭാഗമാണ് പുതുതായി പ്രവർത്തനമാരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8369349828.