വസായ്: കാൽനൂറ്റാണ്ടോളം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മുൻ പ്രീ-പ്രൈമറി അധ്യാപിക ഷീബ ഭാസ്കരൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദുരിതത്തിൽ. സ്വന്തം ദൈനംദിന കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള ഷീബയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സഹായം തേടുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഷീബയുടെ കാലിലെ രണ്ട് വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെ, 2025 മെയ് മാസത്തിലുണ്ടായ പക്ഷാഘാതം ശരീരത്തിന്റെ ഇടതുഭാഗത്തെ സാരമായി ബാധിച്ചു. ഇതുമൂലം നടക്കാനും നിൽക്കാനും ദൈനംദിന കാര്യങ്ങൾ നിർവഹിക്കാനും ഏറെ പ്രയാസപ്പെടുകയാണ്. തുടർച്ചയായ ചികിത്സയ്ക്കൊപ്പം ഫിസിയോതെറാപ്പിയും പുനരധിവാസവുമാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്.
ആശുപത്രി യാത്രകൾ, മരുന്നുകൾ, പരിശോധനകൾ, ഫിസിയോതെറാപ്പി എന്നിവയ്ക്കായി ഇതിനകം വലിയ തുക ചെലവായി. ഇതേത്തുടർന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്. നിലവിൽ ശമ്പളരഹിത അവധിയിലായതിനാൽ സ്ഥിരവരുമാനമില്ലാത്ത കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീണ്ടും സ്വന്തം കാലിൽ നിൽക്കാനും ജീവിതത്തിലേക്ക് മടങ്ങിവരാനുമുള്ള ചികിത്സാച്ചെലവുകൾ കണ്ടെത്താൻ സുമനസ്സുകളുടെ കനിവില്ലാതെ മുന്നോട്ടുപോകാനാകാത്ത അവസ്ഥയിലാണ് കുടുംബം.
സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർക്ക് താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴിയോ ഗൂഗിൾ പേ, ഫോൺപേ വഴിയോ തുക കൈമാറാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് ഉടമയുടെ പേര്: SHEEBA BHASKARAN VALIYAPURAYIL
ബാങ്ക്: Federal Bank, Vasai West
അക്കൗണ്ട് നമ്പർ: 15440100100297
ഐ.എഫ്.എസ്.സി കോഡ്: FDRL0001544
Google Pay / PhonePe: 7744089092