കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുറിനെ നിയമിച്ചു

by WhatsUp Mumbai

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. 

സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുറിനെ കേരളത്തിന്റെ ഗവർണറായി നിയമിച്ചപ്പോൾ, നിലവിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറായി നിയമിച്ചു.

രാഷ്ട്രപതിഭവൻ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഗവർണർമാരെ നിയമിച്ചുള്ള പ്രഖ്യാപനം. പുതിയ ഗവർണർമാർ അതത് ഓഫീസുകളിൽ ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്നും രാഷ്ട്രപതിഭവൻ അറിയിച്ചു.

You may also like