കേരളീയ സമാജം ഡോംബിവ്‌ലിയുട സാഹിത്യസായാഹ്നം 11 ന്

by WhatsUp Mumbai

ഡോംബിവ്‌ലി : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഒക്ടോബർമാസ സാഹിത്യസായാഹ്‌നം 11 ന് 4.30 ന്
ഡോംബിവ്‌ലി ഈസ്റ്റിലെ കമ്പൽപ്പാഡ മോഡൽ കോളേജ് ഏ.സി. ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. ശശികല പണിക്കർ രചിച്ച ഗാത്താരഹേ മേരാ ദിൽ എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനവും പുസ്തകപരിചയവും ചർച്ചയുമാണ് പരിപാടി.

സമാജം വിദ്യാഭ്യാസവിഭാഗം സെക്രട്ടറി ഡോ. ഭാസ്‌കരൻ കെ. എം. അദ്ധ്യക്ഷതവഹിക്കും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി പുസ്തകത്തിൻ്റെ ആദ്യപ്രതി മാദ്ധ്യമപ്രവർത്തകനായ പ്രേംലാൽ രാമനു നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിക്കും.

എഴുത്തുകാരൻ നിരണം കരുണാകരൻ പുസ്തകപരിചയം നടത്തും. എഴുത്തുകാരൻ മനോജ് അയ്യനേത്ത് ചർച്ച ഉദ്ഘാടനം ചെയ്യും. മോട്ടിവേഷൻ സ്പീക്കർ ശ്രീകുമാർ മാവേലിക്കര ചർച്ച നിയന്ത്രിക്കും. ഡോ. ശശികല പണിക്കർ മറുപടിപ്രസംഗം നടത്തും. പൊതുചര്‍ച്ചയില്‍ മുംബൈയിലെ എഴുത്തുകാരും സാഹിത്യപ്രേമികളും പങ്കെടുക്കുമെന്ന് ആർട്ട്സ് ആൻഡ്‌ കൾച്ചർ സെക്രട്ടറി കെ. കെ. സുരേഷ്ബാബു,
സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9820886717 / 7715057407.

You may also like