711
തിരുവനന്തപുരം: നോർക്ക കെയർ പോളിസി പുതുക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ 21 മുതൽ ആരംഭിക്കും. നിലവിലുള്ള നോർക്ക കെയർ പോളിസിയുടെ കാലാവധി 2026 ഒക്ടോബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പോളിസി പുതുക്കലിനായി വിൻഡോ തുറക്കുന്നത്.
പോളിസി ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിനായി പോളിസിയുടമകൾ 2026 ഒക്ടോബർ 31-ന് മുൻപായി പോളിസി പുതുക്കേണ്ടതാണ്. നോർക്ക കെയർ പോർട്ടൽ വഴിയും നോർക്ക കെയർ മൊബൈൽ ആപ്ലിക്കേഷൻ വഴിയും പോളിസി പുതുക്കാനുള്ള സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും പോളിസി പുതുക്കുന്നതിനുമായി www.norkacareplus.akshayagroup.net.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.