റായ്ഗഡ് : പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ ന്യൂ പൻവേൽ-അക്കൂർലിയിലുള്ള കാക്കാജി നി വാഡിയിൽ നടക്കും.
ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ് ആണ്
മുഖ്യാതിഥി.
രാവിലെ 10 മണിക്ക് മാവേലിമന്നന് വരവേൽപ്പ് നൽകുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉച്ചയ്ക്ക് 12.00 മണി മുതൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും. ഉച്ചയ്ക്ക് 12.30 മുതൽ ഓണസദ്യ ഉണ്ടായിരിക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന സംഗീതവിരുന്നിൽ ദേവനശ്രിയ (സോണി ടിവി-സൂപ്പർ സ്റ്റാർ സിംഗർ സീസൺ 3 ഫസ്റ്റ് റണ്ണർ അപ്പ്, ഫ്ലവേഴ്സ് ടിവി-ടോപ്പ് സിംഗർ സീസൺ 2 ഫൈനലിസ്റ്റ്), ശിവ് ശങ്കർ കൃഷ്ണ (ഫ്ലവേഴ്സ് ടിവി-ടോപ്പ് സിംഗർ സീസൺ-5 വിന്നർ) സംഘവും ഗാനങ്ങൾ ആലപിക്കും.
പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന സമാജം ഭാരവാഹികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.