240
മുംബൈ: കേരളത്തിലെ മുതിർന്ന സംഘപ്രചാരകനും മാധ്യമപ്രവർത്തകനും ബാലഗോകുലം, തപസ്യ കലാ സാഹിത്യ വേദി, അമൃത ഭാരതി, ശ്രീകൃഷ്ണ സേവാ കേന്ദ്രം എന്നീ സംഘടനകളുടെ സ്ഥാപകനുമായ എം. എ. കൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങൾ ചേർന്നു.
ഭാരത് ഭാരതി, ബാലഗോകുലം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഞായറാഴ്ച വൈകുന്നേരം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. ബേലാപൂർ, താനെ, കല്യാൺ, ബോറിവിലി എന്നിവിടങ്ങളിലാണ് ചടങ്ങുകൾ നടന്നത്.
പുഷ്പാർച്ചനയോടും പ്രഭാഷണങ്ങളോടും കൂടി നടന്ന ചടങ്ങുകളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പരിപാടികളിൽ ഏ. ആർ. ഗോകുൽദാസ്, കേശവദാസ്, ബാലകൃഷണൻ, പ്രസാദ്, ഹരീഷ് കുമാർ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.