315
മുംബൈ: സിജെപി (CJP) ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകനായ മലയാളി അന്തരിച്ചു. കൊല്ലം പുനലൂർ സ്വദേശിയും താനെ ദോസ്തി വെസ്റ്റ് കൗണ്ടി നിവാസിയുമായ ജി. എസ്. പിള്ള എന്ന ഗോപാലകൃഷ്ണ എസ്. പിള്ള (75) ആണ് മരിച്ചത്.
വൈകിട്ട് നാലരയോടെയാണു അദ്ദേഹം ശിവാജി പാർക്കിലെ പ്രതിഷേധ സ്ഥലത്തെത്തിയത്. തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെയിൽവേയിൽ നിന്ന് വിരമിച്ച അദ്ദേഹം അറിയപ്പെടുന്ന യൂണിയൻ നേതാവായിരുന്നു. കേരളീയ കേന്ദ്ര സംഘടന, ആത്മ, കൽവ കൈരളി സമാജം എന്നിവയുടെ ഭാരവാഹിയായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
അന്ത്യകർമ്മങ്ങൾ ഇന്ന് വൈകുന്നേരം 5.00 മണിക്ക് താനെ വെസ്റ്റിലെ ബാൽകും ഹിന്ദു ശ്മശാനത്തിൽ (വൈകുണ്ഠ ധാം) നടക്കും.