താനെ: കേരളീയ സമിതി താനെ വർത്തക് നഗറിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2026 ഒക്ടോബർ 4-ന് ഞായറാഴ്ച നടക്കും. വർത്തക് നഗറിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള ജയ് മാ കാളി മന്ദിർ ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9.00-ന് സമിതി മുൻ പ്രസിഡന്റ് ശശിധരൻ നായർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് 9.30-ന് പൂക്കള മത്സരവും 10.30 മുതൽ സമിതി കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും അരങ്ങേറും. ഉച്ചയ്ക്ക് 12.30-ന് ‘ORCHESTRA WORLD OF MUSIC’ അവതരിപ്പിക്കുന്ന ഗാനമേളയും 12.45-ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
2025-2026 വർഷങ്ങളിൽ SSC, HSC, B.Sc., B.Com., B.A. എന്നീ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ സമിതി അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സാഹിത്യകാരനും കേരളീയ സമിതിയുടെ മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച നൂറനാട് വാസവൻ നായരുടെയും സുഭദ്ര നായരുടെയും സ്മരണാർത്ഥമാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9820704861 8383079823 9769216407