254
താനെ: വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും ഓണസദ്യയും ഒക്ടോബർ നാല് ഞായറാഴ്ച നടക്കും. ഋതു പാർക്കിനടുത്തുള്ള നക്ഷത്ര ഹാളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എം. ആർ. സുധാകരനും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിക്കും. തുടർന്ന് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ശാലിനി പ്രസാദ്, കെ. എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പി. കെ. രമേശൻ (98195 46150), ബാലകൃഷ്ണൻ (96195 40784) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.