മുംബൈ: കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കെതിരെ നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ് (NCCPA), ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻസ് (FCPA), മഹാരാഷ്ട്ര സ്റ്റേറ്റ് എന്നിവയുടെ നേതൃത്വത്തിൽ മുംബൈ ആസാദ് മൈതാനിൽ വൻ ധർണ സംഘടിപ്പിച്ചു. റെയിൽവേ, പോസ്റ്റൽ, ബിഎസ്എൻഎൽ, എംടിഎൻഎൽ, ആദായ നികുതി, കസ്റ്റംസ്, സിവിൽ അക്കൗണ്ട്സ്, നേവി, ഓർഡനൻസ് ഡിപ്പോ, സിജിപിഎ, ആറ്റോമിക് എനർജി, എംഇഎസ്, സിപിഡബ്ല്യുഡി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള പെൻഷൻകാർ ധർണയിൽ സജീവമായി പങ്കെടുത്തു. ഓൾ ഇന്ത്യ സിവിൽ അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ (AICAPA) – മുംബൈ വിഭാഗവും പ്രക്ഷോഭത്തിൽ പങ്കാളികളായി.
എൻപിഎസും യുപിഎസും റദ്ദാക്കി എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക, പെൻഷൻ റൂൾസ് വാലിഡേഷൻ ആക്ട് 2025 പിൻവലിക്കുക, ഓരോ ശമ്പള കമ്മീഷനോടൊപ്പവും പെൻഷൻ പരിഷ്കരണം ഉറപ്പാക്കുക, ബിഎസ്എൻഎൽ/എംടിഎൻഎൽ പെൻഷൻകാർക്ക് 01.01.2017 മുതൽ പെൻഷൻ പരിഷ്കരണം അനുവദിക്കുക, ബാങ്ക് പെൻഷൻകാർക്ക് നവീകരണം അനുവദിക്കുക, സ്വയംഭരണ സ്ഥാപന പെൻഷൻകാരെ ശമ്പള കമ്മീഷനും സിജിഎച്ച്എസിനും കീഴിൽ കൊണ്ടുവരിക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഡിഎ/ഡിആറിന്റെ 50% ശമ്പളത്തോടും പെൻഷനോടും ലയിപ്പിക്കുക, 8-ാം ശമ്പള കമ്മീഷൻ വൈകുന്നതിനാൽ ഇടക്കാല ആശ്വാസം അനുവദിക്കുക, 10 വർഷവും 8 മാസവും കഴിഞ്ഞ് പെൻഷൻ കമ്യൂട്ടേഷൻ പുനഃസ്ഥാപിക്കുക, ബേലാപൂർ ഡബ്ല്യുസി-13 ലും എംആർസി തീർപ്പാക്കലിലുമുള്ള കാലതാമസം ഉൾപ്പെടെയുള്ള സിജിഎച്ച്എസ് പ്രശ്നങ്ങൾ പരിഹരിക്കുക, പെൻഷനിൽ തുല്യത ഉറപ്പാക്കുക എന്നീ 11 പ്രധാന ആവശ്യങ്ങളും ഇവർ മുന്നോട്ടുവെച്ചു.
പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി നവംബർ 25-ന് ന്യൂഡൽഹിയിൽ വൻ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. രാജ്യമെമ്പാടുമുള്ള പെൻഷൻകാർ പങ്കെടുന്ന ഈ ഡൽഹി മാർച്ചിന്റെ മുന്നോടിയായാണ് ആസാദ് മൈതാനത്ത് ധർണ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ധർണ വിജയമാക്കിയ എല്ലാവർക്കും NCCPA & FCPA മഹാരാഷ്ട്ര സ്റ്റേറ്റിന് വേണ്ടി T R Janardanan (ഫോൺ: 9833145285) നന്ദി അറിയിച്ചു.