കടത്തനാട് കുടുംബ കൂട്ടായ്മ മുംബൈയുടെ ഓണാഘോഷം ‘കുടുംബസമേതം കെ.കെ.കെ 2026’ നാളെ

by WhatsUp Mumbai

മുംബൈ: കടത്തനാട് കുടുംബ കൂട്ടായ്മ (ട്രസ്റ്റ്) മുംബൈയുടെ ഈ വർഷത്തെ വിപുലമായ ഓണാഘോഷ പരിപാടി ‘കുടുംബസമേതം കെ.കെ.കെ 2026’ നാളെ (ഒക്ടോബർ 2, വെള്ളിയാഴ്ച) ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ കോപ്പർഖൈറണെ ന്യൂ ബോംബെ കൾച്ചറൽ സെന്ററിലാണ് ചടങ്ങുകൾ നടക്കുക.

സാംസ്കാരിക സമ്മേളനം എൽമാക്ക് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ സുധീഷ് സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജനങ്ങൾക്ക് ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണം നൽകി ശ്രദ്ധേയനായ സൈബർ വിദഗ്ധനും നാദാപുരം എ.എസ്.ഐയുമായ രംഗീഷ് കടവത്ത് മുഖ്യാതിഥിയാകും.
പ്രവാസി മലയാളി കൂട്ടായ്മകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയാണ് കടത്തനാട് കുടുംബ കൂട്ടായ്മ. കാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ, കേരളത്തിൽ നിന്നുള്ള മാവിൻ തൈകൾ മുംബൈ മണ്ണിൽ നട്ടുപിടിപ്പിച്ച് മാമ്പഴം കായ്പ്പിച്ച അപൂർവ്വ ഹരിത മാതൃകയും ഈ കൂട്ടായ്മയുടേതായുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി , വിവിധ കലാ , പരിപാടികൾ, കലാപ്രകടനങ്ങൾഎന്നിവയും ഓണസദ്യ’യും ഒരുക്കിയിട്ടുണ്ട്.

ട്രസ്റ്റ് പ്രസിഡന്റ് മാളവിക മനോജ്, ജനറൽ സെക്രട്ടറി പ്രകാശൻ പി.പി, ട്രഷറർ സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

You may also like