മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ ചർച്ച ഒക്ടോബർ 4 ന്; കാട്ടൂർ മുരളിയുടെ ചെറുകഥകൾ അവതരിപ്പിക്കും

by WhatsUp Mumbai

മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ സാഹിത്യചർച്ച ഈ വരുന്ന ഞായറാഴ്ച (04/10/2026) നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തിൽ വൈകുന്നേരം 4:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  

ചടങ്ങിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ  മുരളി എഴുതിയ ചെറുകഥകൾ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് വെക്കുകയും ചെയ്യും. പരിപാടിയിൽ എല്ലാ സാഹിത്യ പ്രേമികളും  പങ്കെടുക്കണമെന്ന് മുംബൈ സാഹിത്യവേദി കൺവീനർ കെ പി വിനയൻ അഭ്യർത്ഥിച്ചു.

You may also like