പാസ്റ്റർ വി. മാത്യൂസിന്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി: സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബർ 30-ന്

by WhatsUp Mumbai

മുംബൈ: മാടുംഗ എഫ്ഫത്ത മിനിസ്ട്രീസ് സ്ഥാപകൻ പാസ്റ്റർ വി. മാത്യൂസിന്റെ ഭാര്യ ഏലിയാമ്മ മാത്യു(78) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ 2026 സെപ്റ്റംബർ 30 ബുധനാഴ്ച നടക്കും.

ബുധനാഴ്ച രാവിലെ 8.00-ന് കാഞ്ചൂർമാർഗ് വെസ്റ്റിലെ റൺവാൾ ഫോറെസ്റ്റ്‌സ്, ടവർ 9 – ലിലിയിലെ 2404-ാം നമ്പർ വസതിയിൽ (2404, Tower 9 – Lily, Runwal Forests, Kanjurmarg West, Mumbai – 400078) ഭൗതികശരീരം പൊതുദർശനത്തിനായി എത്തിക്കും. തുടർന്ന് രാവിലെ 11.00-ന് മാടുംഗ ടാറ്റാ പവർ കോളനിക്ക് സമീപമുള്ള ഹോളി നാറ്റിവിറ്റി ചർച്ചിൽ എഫ്ഫത്ത മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ അനുസ്മരണവും യാത്രയയപ്പ് ശുശ്രൂഷയും (Homegoing Service) നടക്കും. ഉച്ചയ്ക്ക് 2.00 മുതൽ ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലാണ് (Christian Cemetery, Sewri) സംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

സാംസൺ, ഡെയ്സി, ഡെൻസി എന്നിവർ മക്കളാണ്. സുഷ, സഞ്ജു, സുനിൽ എന്നിവരാണ് മരുമക്കൾ. സുസന്ന, സെറീന, ആഞ്ചലീന, ജോവാന, ക്രിസ്റ്റീന, ബെറ്റിന, ബ്രിയാന എന്നിവർ കൊച്ചുമക്കളാണ്.
​സംസ്‌കാര ചടങ്ങുകൾ youtube/carmelmediavision എന്ന യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.

You may also like