192
മുംബൈ: ഡോക്ടർമാർക്ക് നേരെ അതിക്രമം കാട്ടാനാകില്ലെന്ന് വ്യക്തമാക്കി, ശിവസേന കോർപ്പറേറ്റർ രമേഷ് മാത്രെയ്ക്ക് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ദിവസത്തിനകം കീഴടങ്ങാനും ഉത്തരവിട്ടു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. ജനങ്ങളെ സേവിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കാൻ പാടില്ലെന്ന ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജൂലൈ 6-ന് ഡോംബിവ്‌ലി ശാസ്ത്രി നഗർ മുൻസിപ്പൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച കേസിലാണ് 73-കാരനായ രമേഷ് മാത്രേ ഉൾപ്പെടെയുള്ളവർ പിടിയിലായത്.