118
മുംബൈ: ഐഐടി ബോംബെയിൽ ജീവനൊടുക്കിയ രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് പിതാവ് രവീന്ദ്ര വാകോഡെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്ത് ധർണ സമരം ആരംഭിച്ചു. മകന് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഐടിയിൽ സാഹിൽ ജാതീയ വിവേചനം നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. സെപ്റ്റംബർ 18-നാണ് 22-കാരനായ സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
കേസിൽ എഫ്ഐആറിൽ പേരുള്ള പ്രൊഫ. സൂര്യനാരായണ ഡൂല്ലയെ അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ ഐഐടി ബോംബെ 10 അംഗ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.