97
മുംബൈ: മുൻനിര ഹൃദയ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും മുമ്പ് മറ്റ് ഡോക്ടർമാരുടെ അഭിപ്രായം (സെക്കൻഡ് ഒപ്പീനിയൻ) തേടുന്ന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 ശതമാനത്തിന്റെ വർധനവുണ്ടായതായി മുംബൈയിലെ ഹൃദ്രോഗ വിദഗ്ധർ. ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചാണ് കാർഡിയോളജിസ്റ്റുകൾ ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
ചികിത്സാരീതികളിൽ വന്ന മാറ്റങ്ങളും വിദഗ്ധ ഡോക്ടർമാരെ സമീപിക്കാനുള്ള സൗകര്യങ്ങൾ വർധിച്ചതുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഓപ്പൺ ചെസ്റ്റ് സർജറി ഇല്ലാതെ തന്നെ ഹൃദയത്തിലെ വാൽവ് മാറ്റിവെക്കുന്ന ടാവി/ടാവർ (TAVI/TAVR) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും മൈട്രൽ വാൽവ് ചികിത്സയ്ക്കുള്ള ലളിതമായ മാർഗങ്ങളും ലഭ്യമായതോടെ രോഗികൾ വിവിധ ചികിത്സാ സാധ്യതകൾ താരതമ്യം ചെയ്ത് മനസ്സിലാക്കാൻ താല്പര്യം കാണിക്കുന്നുണ്ട്.