മുംബൈ: സംഗീതവും ഹാസ്യവും നൃത്തവും കോർത്തിണക്കി അസ്തിത്വ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ‘ദി ബിഗ് മിക്സ് 2026 – കോമഡി & മ്യൂസിക് ഷോ’യുടെ പ്രീമിയർ മുംബൈയിൽ നടക്കുന്നു. പെരുമാത്ത് വേൾഡ് വൈഡ് ഗ്രൂപ്പിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന പരിപാടി 2026 നവംബർ 1 ഞായറാഴ്ച രാത്രി 8:00 മണിക്ക് മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ് നാട്യമന്ദിറിലാണ് അരങ്ങേറുന്നത്. പരമ്പരയിലെ അടുത്ത ഷോ ഡിസംബർ 20-ന് നടക്കും.
”ലാഫ്, ഗ്രൂവ്, റിപ്പീറ്റ്” എന്ന ടാഗ്ലൈനോടെയെത്തുന്ന ഈ കലാവിരുന്ന് മുളുണ്ട്, താനെ, സെൻട്രൽ സബർബ്സ് എന്നിവിടങ്ങളിലെ കുടുംബങ്ങൾ, യുവാക്കൾ, ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡ്-അപ് കോമഡി, ലൈവ് മ്യൂസിക്, റാപ്പ്, ഡാൻസ് എന്നിവ ഉൾപ്പെടുന്നതാണ് പരിപാടി.
പ്രസിദ്ധ സ്റ്റാൻഡ്-അപ് കൊമേഡിയൻ ആനന്ദ് സുബ്രഹ്മണ്യൻ, ഗായകൻ രാജ്, ഹേ സുൻ സരാ ബാൻഡ് എന്നിവരുടെ ലൈവ് സംഗീത പ്രകടനങ്ങളാണ് പ്രീമിയർ ഷോയുടെ പ്രധാന ആകർഷണം. റാപ്പർ കവീറയുടെ ഓപ്പണിംഗ് ആക്റ്റോടെ ആരംഭിക്കുന്ന ചടങ്ങിൽ ഗീതാ നൃത്യ വിദ്യാലയത്തിലെ ഗിരിജാ നായർ, ദിനേശ് ഡാൻസ് ടീം എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പ്രകടനവും ഉണ്ടായിരിക്കും.
വിനോദത്തിന് പുറമെ മികച്ചൊരു സാമൂഹിക സന്ദേശവും പരിപാടി മുന്നോട്ടുവെക്കുന്നുണ്ട്. പിഎംകെ ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദ ബോധവൽക്കരണം പരിപാടിയുടെ ഭാഗമായി നടത്തും. കൂടാതെ, ഗിരിജ വെൽഫെയർ അസോസിയേഷനുമായി ചേർന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും പരിപാടി പിന്തുണ നൽകുന്നുണ്ട്.
വിവിധ ദൃശ്യ-ശ്രവ്യ കലാരുപങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ ലൈവ് ഷോയുടെ ടിക്കറ്റുകൾ പ്രമുഖ ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോ (BookMyShow) വഴി ലഭ്യമാണ്.
ടിക്കറ്റുകൾക്കും ഡോണർ പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നിഖിൽ നായർ: +91 97573 96372
ട്വിങ്കിൾ: +91 97731 06293