നവിമുംബൈ: ഗുരുദേവഗിരിയിൽ 11 മുതൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സ വാതില്‍ ഇന്ന് ആരംഭം കുറിക്കും.
എന്നും വൈകീട്ട് 6 .45 നു ഗുരുപൂജയും നെയ് വിളക്ക് അർച്ചനയും. തുടർന്ന് ദീപാരാധന. ദീപാരാധനയ്ക്കു ശേഷം 7 മുതൽ നവരാത്രി വിശേഷാൽ [ദേവീ] പൂജ. 8 മുതൽ മുംബയുടെയും നവിമുംബയുടെയും വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീതാർച്ചന, സംഗീതഭജന തുടങ്ങിയവ അരങ്ങേറും.
ശേഷം മഹാപ്രസാദം. നവരാത്രി ദിവസങ്ങളിൽ അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഇന്ന് 8 മുതൽ നൃത്യാലയ ആർട്സ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ, സി. ബി. ഡി- ബേലാപ്പൂർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അരങ്ങേറും.
പൂജാബുക്കിംഗിനും മറ്റു വിവരങ്ങൾക്കും താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
7304085880, 9820165311, 8369312803, 9892045445, 9323080212