ശ്രദ്ധേയമായി താനെ ആസാദ് നഗർ മലയാളി സമാജം ഓണാഘോഷം

by WhatsUp Mumbai

താനെ: താനെ ആസാദ് നഗർ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആവേശോജ്ജ്വലമായി സമാപിച്ചു. രണ്ടു ദിവസങ്ങളിലായി താനെ  അരണ്യ ബാങ്ക്വറ്റ്സിൽ നടന്ന ആഘോഷപരിപാടികൾ ഏറെ ശ്രദ്ധേയമായി.

ചലച്ചിത്ര നടി വിജി വെങ്കടേഷ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.സാമൂഹ്യ പ്രവർത്തകൻ ശശികുമാർ നായർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി പ്രമുഖ സ്റ്റാൻഡ്-അപ്പ് കോമേഡിയൻ ആനന്ദ് സുബ്രഹ്മണ്യൻ അവതരിപ്പിച്ച ‘ദി സൂപ്പർമാനിയൻ ഷോ’ സ്റ്റാൻഡ്-അപ്പ് കോമഡി ആൻഡ് മിമിക്രി ഷോ സദസ്സിന് ചിരിയുടെ വിരുന്നേകി. 

വൈവിധ്യമാർന്ന കലാപരിപാടികൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം, വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ എന്നിവയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

സമാജം പ്രസിഡന്റ് രത്നരാജ് നായർ, സെക്രട്ടറി എ. ബി. മോഹൻദാസ്, ട്രഷറർ എൻ. കെ. സുരേന്ദ്രൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

 

You may also like