മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ തെരുവ് നായകളുടെ ആക്രമണം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഗരത്തിൽ അഞ്ച് ലക്ഷത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
വിവരരാവകാശ നിയമപ്രകാരം (RTI) പുറത്തുവന്ന കണക്കുകൾ പ്രകാരം, 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ ആകെ 5,29,650 നായയുടെ കടി കേസുകളാണ് മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 2025-ൽ മാത്രം 1.54 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെരുവ് നായ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാനും, ഷെൽട്ടറുകൾ നിർമ്മിക്കാനുമുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയാണ്. കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി വാക്സിനേഷനും വന്ധ്യംീകരണ പദ്ധതികളും ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.