430
മുംബൈ: മുംബൈ സാഹിത്യവേദിയുടെ ഒക്ടോബർ മാസ സാഹിത്യചർച്ച ഈ വരുന്ന ഞായറാഴ്ച (04/10/2026) നടക്കും. മാട്ടുംഗയിലെ കേരള ഭവനത്തിൽ വൈകുന്നേരം 4:30-നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി എഴുതിയ ചെറുകഥകൾ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് വെക്കുകയും ചെയ്യും. പരിപാടിയിൽ എല്ലാ സാഹിത്യ പ്രേമികളും പങ്കെടുക്കണമെന്ന് മുംബൈ സാഹിത്യവേദി കൺവീനർ കെ പി വിനയൻ അഭ്യർത്ഥിച്ചു.