മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ വാഹനാപകടം: മൂന്ന് മരണം; ഒരാൾക്ക് ഗുരുതരം

by WhatsUp Mumbai

മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ബോർഘട്ട് മേഖലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റൈന അസ്സൈനാർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു ടെമ്പോ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന മറ്റൊരു ടെമ്പോയിലേക്ക് ഇടിച്ചു കയറുകയും, തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിച്ച ആഘാതത്തിൽ വാഹനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി.

വിവരമറിഞ്ഞെത്തിയ ഹൈവേ ട്രാഫിക് പൊലീസും റെസ്ക്യൂ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം വാഹനങ്ങൾ മാറ്റിയ ശേഷമാണ് പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like