മലയാളി സമാജം വിക്രോളിയുടെ ഓണാഘോഷം ഒക്ടോബർ 4-ന്

by WhatsUp Mumbai

മുംബൈ : മലയാളി സമാജം വിക്രോളിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 4-ന് വിപുലമായി ആഘോഷിക്കും. കണ്ണംവാർ നാഗറിലുള്ള വികാസ് ഹൈ സ്കൂൾ ഹാളിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. സമാജം വനിതാ വിഭാഗം, മലയാളം മിഷൻ വിദ്യാർത്ഥികൾ, മറ്റ് നൃത്ത അധ്യാപകരുടെ ശിഷ്യന്മാർ എന്നിവരണിനിരക്കുന്ന കലാപരിപാടികൾ, പൂക്കള മത്സരം, മെഡിഫണ്ട് ഗെയിംസ്, മാവേലി എഴുന്നള്ളത്ത്, എഡ്യൂക്കേഷൻ അവാർഡ് വിതരണം, എന്നിവ ഉണ്ടായിരിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക സമ്മേളനവും തുടർന്ന് ഓണസദ്യയും നടക്കും. വൈകുന്നേരം 5 മണിവരെ കലാപരിപാടികൾ തുടരുമെന്ന് സമാജം പ്രസിഡന്റ് രജനി മേനോൻ, സെക്രട്ടറി പി പി ചന്ദ്രൻ, ഓണാഘോഷ കൺവീനർ ഗണേഷ് കൃഷ്ണൻ എന്നിവർ അറിയിച്ചു.

You may also like