ട്രെക്കിങ് കഴിഞ്ഞ് മടങ്ങവേ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

by WhatsUp Mumbai

താനെ : കൽസുഭായ് മലനിരകളിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങവേ മുംബൈക്ക് സമീപം കല്യാൺ – ഷാഹപൂർ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മുംബൈ മാൻഖുർദിൽ താമസിക്കുന്ന എറണാകുളം ആലുവ സ്വദേശി ബെൻസിൽ (25) ആണ് മരിച്ചത്.

സെപ്റ്റംബർ 27-ന് കൽസുഭായിലേക്ക് സുഹൃത്തുമായി ട്രെക്കിങ്ങിനായി പോയി മടങ്ങി വരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇവ സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന സുഹൃത്ത് ഇവാന് (24) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുംബൈയിൽ ബിസിനസ് ചെയ്യുന്ന പിതാവും, ജോലിചെയ്യുന്ന മാതാവും, ഒരു സഹോദരിയും അടങ്ങുന്നതാണ് ബെൻസിലിന്റെ കുടുംബം. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

You may also like