ആംബുലൻസുകളും ഇനി ടാക്സി ബുക്കിംഗ് ആപ്പ് മാതൃകയിൽ; ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി മഹാരാഷ്ട്ര

by WhatsUp Mumbai

മുംബൈ: ടാക്സി ബുക്കിംഗ് ആപ്പുകളുടെ മാതൃകയിൽ തത്സമയം ആംബുലൻസുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാൻ മഹാരാഷ്ട്ര ഗതാഗത വകുപ്പ് ഒരുങ്ങുന്നു.
 ആംബുലൻസിന്റെ ലൊക്കേഷൻ, എത്തുന്ന സമയം, നിരക്കുകൾ എന്നിവ തത്സമയം അറിയാൻ ഇതിലൂടെ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് വേഗത്തിൽ വൈദ്യസഹായം ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പും ആശുപത്രികളും പ്രൈവറ്റ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നത്.

You may also like