246
മുംബൈ: ദാദറിലെ ശിവാജി പാർക്കിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയെ മറൈൻ ഡ്രൈവിന് സമീപത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. അനുയായികൾക്കൊപ്പം പ്ലക്കാർഡുകളുമായി എത്തിയതിനെത്തുടർന്നാണ് നടപടി.
കസ്റ്റഡിയിലെടുത്ത അഭിജീത് ദിപ്കെയെ ഉടൻ തന്നെ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മിനിറ്റുകൾക്കകം വിട്ടയക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുന്നോടിയായാണ് ഈ സംഭവം. ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുന്നതിന് മുൻപ് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് ദിപ്കെയും അനുയായികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.