ബി.കെ.എസ് വിദ്യാരംഭവും അലോപ്പതി സെന്റർ ഉദ്ഘാടനവും നടന്നു

by admin

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ മാട്ടുംഗ കേരള ഭവനത്തിൽ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും പ്രൗഢമായി നടന്നു.

ചടങ്ങിൽ പതിനഞ്ചോളം കുട്ടികളാണ് അക്ഷരവെളിച്ചത്തിലേക്ക് ചുവടുവെച്ചത്. വിരമിച്ച കോളേജ് അധ്യാപകനും സമാജം മുൻ സെക്രട്ടറിയുമായ വിനോദ് കുമാർ നായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. പൂജയോടെയും ലളിതാ സഹസ്രനാമ പാരായണത്തോടെയും തുടക്കം കുറിച്ച പരിപാടി കുസുമ കുമാരി അമ്മ, സമാജം വൈസ് പ്രസിഡന്റ് കെ.ദേവദാസ്, സെക്രട്ടറി എ.ആർ. ദേവദാസ്, മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, ഭരണസമിതി അംഗങ്ങളായ എം. ജയരാമൻ, അൽബൻ കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ലളിതാ സഹസ്രനാമത്തിനും വിജയദശമി ആഘോഷങ്ങൾക്കും ലീല മേനോൻ, ജ്യോതിർമയി, ബിന്ദു പ്രിയൻ, വിമലാ ഭാസ്‌കരൻ, അനന്ത എസ്. നായർ, ആശാ മേനോൻ, ധന്യ ഉണ്ണികൃഷ്ണൻ, രാധിക അൽബൻ കുമാർ, സമാജം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

സമാജത്തിന്റെ പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനം സയൺ ഹോസ്പിറ്റലിലെ ഡോ. ധർമ്മേന്ദ്ര പാണ്ഡെ നിർവഹിച്ചു. ഡോ. അജയ് പുരി, ഡോ. ആകൃതി സക്സേന, ഡോ. സ്മിതാ സിംഗ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമാജം സെക്രട്ടറിയും വൈസ് പ്രസിഡന്റും മറ്റു ഭാരവാഹികളും ചേർന്ന് ഡോക്ടർമാരെ ആദരിച്ചു. പുതിയ അലോപ്പതി സെന്റർ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

You may also like