മുംബൈ: മുംബൈ: വിക്ടോറിയ ഡോക്കിൽ ‘വികസിത് ഭാരത് മുംബൈ മറീന’ പദ്ധതിക്കായി ആഭ്യന്തര, അന്തർദേശീയ ബിഡ്ഡുകൾ ക്ഷണിച്ച് മുംബൈ പോർട്ട് അതോറിറ്റി (MbPA). 922.67 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി പാരിസ്ഥിതികാനുമതിയും കോസ്റ്റൽ റെഗുലേഷൻ സോൺ (CRZ) അനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 45 വർഷത്തെ കൺസെഷൻ കാലാവധിയിൽ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (DBFOT) മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
37.3 ഹെക്ടർ സംരക്ഷിത ജലപ്പരപ്പിലാണ് മറീന നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ആകെ 604 യാട്ടുകൾക്ക് (ആഡംബര നൗകകൾക്ക്) ഇവിടെ സൗകര്യമൊരുങ്ങും. ഇതിൽ ആദ്യ ഘട്ടത്തിൽ 424 ബെർത്തുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മറീനയ്ക്കായുള്ള സമുദ്ര നിർമ്മാണ പ്രവർത്തനങ്ങൾ പോർട്ട് അതോറിറ്റി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 150 മീറ്റർ നീളത്തിലുള്ള അപ്രോച്ച് ട്രെസ്‌ലോടുകൂടിയ പൈൽഡ് ബ്രേക്ക്‌വാട്ടർ, ആറ് പൈൽഡ് സർവീസ് പ്ലാറ്റ്‌ഫോമുകൾ, പൊന്തൂണുകൾ, ഗാങ്‌വേകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കരഭാഗത്തെ സൗകര്യങ്ങളുടെ വികസനവും ആദ്യ ഘട്ടത്തിന് ശേഷമുള്ള ബെർത്തുകളുടെ വ്യാപ്തിയും നിർവഹിക്കുന്നത് കരാറുകാരായിരിക്കും. തുടർന്ന് 45 വർഷം മറീനയുടെ നടത്തിപ്പും പരിപാലനവും ഇവർ നോക്കിനടത്തേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും ആസ്തികൾ മുംബൈ പോർട്ട് അതോറിറ്റിക്ക് തിരികെ കൈമാറുക. മറീന ടെർമിനൽ കെട്ടിടം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് സ്കൂൾ, യാട്ട് ക്ലബ്, ഹാജി ബന്ദറിലെ യാട്ട് റിപ്പയർ യാർഡ്, ഫ്യുവൽ സ്റ്റേഷൻ, ഫൈവ് സ്റ്റാർ ഹോട്ടൽ, റീട്ടെയിൽ സോണുകൾ തുടങ്ങിയവയാണ് കരഭാഗത്ത് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
.
കരഭാഗത്തെ സൗകര്യങ്ങളുടെ വികസനവും ആദ്യ ഘട്ടത്തിന് ശേഷമുള്ള ബെർത്തുകളുടെ വ്യാപ്തിയും നിർവഹിക്കുന്നത് കരാറുകാരായിരിക്കും. തുടർന്ന് 45 വർഷം മറീനയുടെ നടത്തിപ്പും പരിപാലനവും ഇവർ നോക്കിനടത്തേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും ആസ്തികൾ മുംബൈ പോർട്ട് അതോറിറ്റിക്ക് തിരികെ കൈമാറുക. മറീന ടെർമിനൽ കെട്ടിടം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് സ്കൂൾ, യാട്ട് ക്ലബ്, ഹാജി ബന്ദറിലെ യാട്ട് റിപ്പയർ യാർഡ്, ഫ്യുവൽ സ്റ്റേഷൻ, ഫൈവ് സ്റ്റാർ ഹോട്ടൽ, റീട്ടെയിൽ സോണുകൾ തുടങ്ങിയവയാണ് കരഭാഗത്ത് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്
ഡിസംബർ 15, 2026 ആണ് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 28-നകം പ്രീ-ബിഡ് സംശയങ്ങൾ ചോദിക്കാവുന്നതാണ്. ഒക്ടോബർ 30-നും നവംബർ 25-നും പ്രീ-ബിഡ് യോഗങ്ങൾ നടക്കും. വ്യക്തിഗതമായോ നാല് അംഗങ്ങൾ വരെയുള്ള കൺസോർഷ്യമായോ ഇതിൽ പങ്കെടുക്കാം. മുംബൈയുടെ സമുദ്ര ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ പദ്ധതിയെന്ന് മുംബൈ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ ഡോ. എം. അംഗമുത്തു വ്യക്തമാക്കി.