ടൈഗർ ഷ്രോഫ് വെടിവെയ്പ്പ് കേസ്: പ്രതികൾ പ്രമുഖ താരങ്ങളുടെ വീടുകളും നിരീക്ഷിച്ചതായി പൊലീസ്

by WhatsUp Mumbai

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ ജുഹുവിൽ വെടിയുതിർത്ത കേസിൽ നിർണ്ണായക വിവരങ്ങളുമായി മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ (BNS) 111-ാം വകുപ്പ് പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ ആകെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കേസിലെ പ്രതികൾ ആക്രമണത്തിന് മുൻപ് സൽമാൻ ഖാൻ, രൺബീർ കപൂർ, ആമിർ ഖാൻ എന്നിവരുടെ വസതികൾ നിരീക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിയും, ഖാറിലെ രൺബീർ കപൂർ, ആമിർ ഖാൻ എന്നിവരുടെ വീടുകളുമാണ് ഇവർ നിരീക്ഷണത്തിന് വിധേയമാക്കിയത്.

ലോറൻസ് ബിഷ്ണോയ് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ആയുധങ്ങൾ മുംബൈയിലേക്ക് കടത്താൻ സ്ത്രകളെയാണ് ഇവർ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കുനാൽ, സുമിത് എന്നിവർ പഞ്ചാബിലെ അമൃത്സറിൽ നിന്ന് ആയുധങ്ങൾ സംഘടിപ്പിക്കുകയും, പിന്നീട് ബബിത, രാധ എന്നീ സ്ത്രീകൾ വഴി ട്രെയിൻ മാർഗ്ഗം മുംബൈയിലേക്ക് തോക്കുകൾ എത്തിക്കുകയുമായിരുന്നു.

ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ വെടിവെയ്പ്പ് കേസ്: പ്രതികൾ സൽമാൻ ഖാൻ, രൺബീർ കപൂർ, ആമിർ ഖാൻ എന്നിവരുടെ വീടുകളും നിരീക്ഷിച്ചതായി പൊലീസ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ ജുഹുവിൽ വെടിയുതിർത്ത കേസിൽ നിർണ്ണായക വിവരങ്ങളുമായി മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ (BNS) 111-ാം വകുപ്പ് പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ ആകെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസിലെ പ്രതികൾ ആക്രമണത്തിന് മുൻപ് സൽമാൻ ഖാൻ, രൺബീർ കപൂർ, ആമിർ ഖാൻ എന്നിവരുടെ വസതികൾ നിരീക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിയും, ഖാറിലെ രൺബീർ കപൂർ, ആമിർ ഖാൻ എന്നിവരുടെ വീടുകളുമാണ് ഇവർ നിരീക്ഷണത്തിന് വിധേയമാക്കിയത്.
ലറൻസ് ബിഷ്ണോയ് സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ആയുധങ്ങൾ മുംബൈയിലേക്ക് കടത്താൻ സ്ത്രകളെയാണ് ഇവർ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കുനാൽ, സുമിത് എന്നിവർ പഞ്ചാബിലെ അമൃത്സറിൽ നിന്ന് ആയുധങ്ങൾ സംഘടിപ്പിക്കുകയും, പിന്നീട് ബബിത, രാധ എന്നീ സ്ത്രീകൾ വഴി ട്രെയിൻ മാർഗ്ഗം മുംബൈയിലേക്ക് തോക്കുകൾ എത്തിക്കുകയുമായിരുന്നു.
രാജസ്ഥാനിലെ കോട്ടയിൽ നിന്ന് അറസ്റ്റിലായ റീഹാൻ എന്ന സുകു, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിംഗ് എന്നീ മൂന്ന് പ്രതികളെ കോടതി ഒക്ടോബർ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടാതെ ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമായി സുമിത്, കുനാൽ, അങ്കിത്, രാധ, ബബിത എന്നീ അഞ്ച് പേരെക്കൂടി പിടികൂടിയിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You may also like