മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാം മലയാളോത്സവത്തോട് അനുബന്ധിച്ച് ലോഗോ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഒറ്റ വിഭാഗത്തിലാണ് മത്സരം നടക്കുക.
ലോഗോ തയ്യാറാക്കുമ്പോൾ മലയാളോത്സവം 15 വർഷം, മലയാളോത്സവത്തിലെ മത്സര ഇനങ്ങൾ, മലയാള ഭാഷ, ജനകീയ കൂട്ടായ്മ എന്നീ ആശയങ്ങൾക്ക് മുൻഗണന നൽകണം. ഡിസൈൻ അർത്ഥപൂർണ്ണവും ആകർഷകവുമായിരിക്കണം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തി ലോഗോ തയ്യാറാക്കാവുന്നതാണ്. പേപ്പറിൽ തയ്യാറാക്കുന്ന ലോഗോകൾ ചുരുങ്ങിയത് 300 DPI റെസലൂഷനിൽ A4 സൈസിൽ സ്കാൻ ചെയ്താണ് അയക്കേണ്ടത്.
മത്സരാർത്ഥികൾ തങ്ങളുടെ സൃഷ്ടികൾ ഒക്ടോബർ 25-ന് മുമ്പായി mumbaimalayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. പങ്കാളിയുടെ പേര്, വയസ്സ്, സ്ഥലം എന്നിവ ഇമെയിലിൽ വ്യക്തമായി രേഖപ്പെടുത്തണം. എന്നാൽ, ലോഗോയിലോ രചനയിലോ പേര്, മറ്റ് വിവരങ്ങൾ, ഒപ്പ് എന്നിവ ഒരിടത്തും രേഖപ്പെടുത്താൻ പാടില്ല.
മറ്റേതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിന്റെയോ ലോഗോയുമായി സാമ്യമുള്ളതാകരുത്. ലോഗോയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിനോ ഭാരവാഹികൾക്കോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ മലയാളോത്സവ വേദികളിൽ ഉപയോഗിക്കാൻ സംഘത്തിന് അധികാരമുണ്ടായിരിക്കും. വിജയികളെ തിരഞ്ഞെടുക്കുന്നതിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റീന സന്തോഷ് (ജനറൽ സെക്രട്ടറി), ഫോൺ: 9892690978.