199
വസായ്: എല്ലാവർഷവും വസായ് സനാതന ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം
ഒക്ടോബർ 17 ന് വിപുലമായ രീതിയിൽ വസായിയിൽ നടക്കുന്നു.
വസായ് വെസ്റ്റിലുള്ള വിശ്വകർമ്മ ഹാളിൽ നാളെ ശനിയാഴ്ച രാവിലെ 6 മണിക്ക് ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും തുടർന്ന് 10.30 ന് മലയിറക്കൽ കർമ്മം, തായമ്പക ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രസാദ ഊട്ട് തുടർന്ന് മുത്തപ്പൻ വെള്ളാട്ടവും ദർശനവും ഉണ്ടായിരിക്കുമെന്ന് സനാതന ധർമ്മ സഭ അദ്ധ്യക്ഷൻ ഉത്തം കുമാർ അറിയിച്ചു. ഫോൺ 9323528197