​ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി ഓഫീസ് ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു

by WhatsUp Mumbai

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്രയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ‘ജി.എം. ബനാത്ത്‌വാല സെന്റർ ഫോർ ഹ്യൂമാനിറ്റി’യുടെ (GMBCH) ഓഫീസ് ബാന്ദ്ര വെസ്റ്റിൽ പ്രവർത്തനം ആരംഭിച്ചു. 

മുംബൈയിൽ ചികിത്സയ്ക്കായി എത്തുന്ന ക്യാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമാകുന്ന രീതിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഇന്നാണ് നടന്നത്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ചെയർമാനും സഫാരി സൈനുൽ ആബിദീൻ സാഹിബ് വൈസ് ചെയർമാനുമായുള്ള കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്ത ഭാരവാഹികളും നേതാക്കളും വിലയിരുത്തി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് കോർഡിനേറ്റർ ഷംനാദുമായി (+917025787404) ബന്ധപ്പെടാമെന്ന് എഐകെഎംസിസി മഹാരാഷ്ട്ര ഓർഗനൈസിംഗ് സെക്രട്ടറി അറിയിച്ചു.

You may also like