225
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ മുംബൈയിൽ നടക്കാനിരുന്ന പ്രതിഷേധ റാലിക്ക് മുന്നോടിയായി ‘ഹും ഭാരത് കെ ലോഗ്’ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ തുഷാർ ഗാന്ധിയെയും മറ്റ് സംഘാടകരെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടിക്കിടെയാണ് പോലീസ് നടപടി.
ദേശീയ കോളേജ് ജങ്ഷനിൽ വെച്ചാണ് തുഷാർ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഫിറോസ് മിഥോബൂർവാല ഉൾപ്പെടെയുള്ള മറ്റ് ചില നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലാണെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എല്ലാവരും ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തണമെന്നും തുഷാർ ഗാന്ധിയും മറ്റ് സംഘാടകരും അഭ്യർത്ഥിച്ചു. ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.