ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം: നടൻ നാനാ പടേക്കർ അന്തരിച്ചു

by WhatsUp Mumbai

മുംബൈ : ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 45 മിനിറ്റോളം തുടർച്ചയായി സി.പി.ആർ (CPR) നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മെഡിക്കോ ലീഗൽ കേസ് (MLC) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കർ അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന നാനാ പടേക്കർ, മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ, രണ്ട് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ മറാഠി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ചലച്ചിത്ര രംഗത്തെയും കലാരംഗത്തെയും സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

You may also like