1.3K
മുംബൈ: ദീർഘകാലം താനെ വാഗ്ലേ എസ്റ്റേറ്റ് ശാന്തിനഗറിൽ താമസക്കാരനായിരുന്ന ആലപ്പുഴ ചെറുമുഖ സ്വദേശി ശിവൻ നായർ (66) രേതി ബന്ധറിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ടു. കുറച്ചുകാലമായി താനെ മാങ്കോലിയിലാണ് ഇദ്ദേഹം താമസിച്ചു വന്നിരുന്നത്.
ശിവൻ നായർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരു ചെറിയ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതായാണ് സംശയിക്കുന്നത്.
സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. കാനഡയിലുള്ള മകൻ താനെയിൽ എത്തിയ ശേഷം സംസ്കാരച്ചടങ്ങുകൾ നടക്കും.