മുംബൈ: മഹാരാഷ്ട്രയിൽ വരുന്ന ദിവസങ്ങളിൽ ചൂട് രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (IMD) മുന്നറിയിപ്പ്. ഒക്ടോബർ 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ പരമാവധി താപനിലയിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനവുണ്ടാകുമെന്നാണ് പ്രവചനം. കൊങ്കൺ, മധ്യ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിൽ ഇതിനകം തന്നെ സാധാരണയേക്കാൾ ഉയർന്ന ചൂടും ഈർപ്പമുള്ള കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമായ മുംബൈയിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമായിരിക്കും. മുംബൈയിൽ പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. മുംബൈ, താനെ, വടക്കൻ കൊങ്കൺ മേഖലകളിൽ കാലാവസ്ഥ പ്രധാനമായും വരണ്ടതായിരിക്കും.

തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയിട്ടുണ്ട്; അടുത്ത 2 മുതൽ 3 ദിവസത്തിനുള്ളിൽ പൂർണമായി പിൻവാങ്ങും. എന്നാൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 6 മുതൽ 9 വരെ വിദർഭയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഗഡ്ചിരോളിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിന്ധുദുർഗ്, കോലാപ്പൂർ, സത്താറ ഘട്ട് മേഖലകളിലും ഇടിമിന്നലുണ്ടാകാം.
സമീപ ദിവസങ്ങളിലെ കണക്കുകൾ ഒക്ടോബർ ചൂടിന്റെ കടുപ്പം വ്യക്തമാക്കുന്നു. രത്നഗിരിയിൽ 38 ഡിഗ്രി സെൽഷ്യസും, മുംബൈ കൊളാബ നിരീക്ഷണകേന്ദ്രത്തിൽ 37.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ജൽഗാവിൽ 37.5 ഡിഗ്രി സെൽഷ്യസും മാലേഗാവിൽ 38.4 ഡിഗ്രി സെൽഷ്യസുമാണ് ചൂട് ഉയർന്നത് (മാലേഗാവിൽ സാധാരണയേക്കാൾ 5.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്). മൺസൂണിന്റെ പിൻവാങ്ങലും ചൂട് വർധിക്കുന്നതും വരുന്ന ദിവസങ്ങളിൽ കൊങ്കൺ, ഉൾനാടൻ പ്രദേശങ്ങളിൽ കടുത്ത ഉഷ്ണം സൃഷ്ടിക്കും.