മുംബൈ: മുംബൈ മീനാക്ഷി നൃത്യ വിദ്യാലയത്തിന്റെ 28-ാമത് വാർഷികാഘോഷമായ ‘നടനോത്സവം-4’ നാളെ (ഒക്ടോബർ 4, ഞായറാഴ്ച) അരങ്ങേറും. കലാപ്രേമികളെ വരവേൽക്കാൻ ഉൽവേയിലെ സിഡ്കോ ഭൂമിപുത്ര ഭവൻ (പ്ലോട്ട് നമ്പർ 08, സെക്ടർ 19-ബി, ഉൽവേ – 410206) പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ 10 മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്.
കഴിഞ്ഞ 28 വർഷമായി മുംബൈയിലെ സാംസ്കാരിക രംഗത്ത് സജീവമായ മീനാക്ഷി നൃത്യ വിദ്യാലയം, ശാസ്ത്രീയ നൃത്തരൂപങ്ങളുടെ തനിമ ചോരാതെ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രമുഖ പഠനകേന്ദ്രമാണ്.

വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മനോഹരമായ ഭരതനാട്യം, സെമി ക്ലാസിക്കൽ നൃത്ത പ്രകടനങ്ങൾ വേദിയിൽ നടക്കും. തുടർന്ന് പ്രശസ്ത കലാകാരന്മാരായ ആർ. എൽ. വി. രാമകൃഷ്ണന്റെ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ കഥക്കും അടങ്ങുന്ന ഇന്ത്യൻ ക്ലാസിക്കൽ നൃത്താവതരണങ്ങളും അരങ്ങേറും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെ. വി. രാജനുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 9821571552)