നാസിക് കേരള സേവാ സമിതിയുടെ 52-ാമത് ഓണാഘോഷം ശ്രദ്ധേയമായി

by WhatsUp Mumbai

നാസിക്: കേരള സേവാ സമിതിയുടെ 52-ാമത് ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ ഉപ്നഗറിലെ ഇച്ചാമണി ഹാളിൽ നടന്നു. പ്രവാസി കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതിയ ആഘോഷത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

സമിതി പ്രസിഡന്റ് രഞ്ജിത് നായരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജി. എം. നായർ സ്വാഗതവും വൈസ് പ്രസിഡന്റ് കോരുത് കോശി നന്ദിയും പറഞ്ഞു. നാസിക് DCP ചന്ദ്രകാന്ത് ഗൗളി, വ്യവസായ പ്രമുഖൻ ബി. എൻ. വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി. നോർക സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് പിസെ, നഗരസഭാ അംഗം പ്രശാന്ത് അശോക് ദിവെ, കൈലാസ് മുദലിയാർ, ജ്യോതി അനിൽ ജൊന്ധളെ എന്നിവരും പങ്കെടുത്തു.

കലാ സെക്രട്ടറി സി. ആർ. ശശിയുടെ നേതൃത്വത്തിൽ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ചാരിറ്റി ലക്കി ഡ്രോ, ജ്യോതിഷ് മട്ടന്നൂർ, രാജേഷ് നെടുമങ്ങാട് എന്നിവരുടെ മോഹൻലാൽ ഫിഗർ ഷോ എന്നിവ പ്രധാന ആകർഷണമായി.
ചടങ്ങിൽ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചവർക്കുള്ള KSS പ്രസ്റ്റീജ് അവാർഡുകൾ വിതരണം ചെയ്തു. മനോജ് മാൽപാണി (ലോക്മത് സീനിയർ റിപ്പോർട്ടർ), നിഖിൽ റോക്ഡെ (ദൈനിക് പുദാരി), നവണാഥ് പോർജെ (ഉപ്നഗർ പൊലീസ് സ്റ്റേഷൻ), വസന്ത് സാളുങ്കെ (നാസിക് റോഡ് പൊലീസ് സ്റ്റേഷൻ), രാജു സസാണെ (സിവിൽ ആശുപത്രി), കുമാരി അമേയ ദീപു (കലാരംഗം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ട്രഷറർ ഫ്രാൻസിസ് ആന്റണി, ജോയിന്റ് സെക്രട്ടറി പി. ബി. നമ്പ്യാർ എന്നിവരും കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, പി. വി. വിനോദ്, ബിജു ഇ. ഡി., വസന്ത് കുറുപ്പ്, മുരളീധരൻ നായർ, വിജയകുമാർ, ഉണ്ണികൃഷ്ണൻ പിള്ള, അരവിന്ദ് എം. ജെ., സുമേഷ് ടിഡിൽ, മനോജ് പാനൂർ, പ്രസാദ് ആർ., സുമേഷ് നായർ, അശോകൻ നായർ, റോയ് കുര്യൻ, സമീർ ആറുമുഖം എന്നിവരും കേരള മഹിളാ സേവാ സമിതി (KMSS), യൂത്ത് വിംഗ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

You may also like