259
നവിമുംബൈ : കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയും (KKKS) സിബിഡി ബേലാപൂർ ശ്രീ അയ്യപ്പ ക്ഷേത്രവും സംയുക്തമായി കുട്ടികൾക്കായി നാലാമത് നാരായണീയ പാരായണ മത്സരം സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 04 ഞായറാഴ്ച രാവിലെ 08:30 മുതൽ വൈകുന്നേരം 03:30 വരെ സിബിഡി ബേലാപൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിലാണ് പരിപാടി നടക്കുന്നത്.
ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ ജിയോ യൂണിവേഴ്സിറ്റി പ്രൊഫസർ ഓഫ് എമിനൻസ് Dr. രാജശേഖരൻ പിള്ളൈ വി എൻ മുഖ്യാതിഥിയായും, വാശി എംജിഎം കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ലക്ഷ്മി അജിത് ലാൽ വിശിഷ്ടാതിഥിയായും പങ്കെടുക്കും.